കുവൈത്തിൽ ഇന്ന് 541 പേർക്ക് കോവിഡ്; 616 പേർക്ക് രോഗമുക്തി


കുവൈത്ത് സിറ്റി കുവൈത്തിൽ ഇന്ന് 541 പേർക്ക് കോവിഡ്; 616 പേർക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3298 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ ആണ് 541 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 616 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 38074 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 29512 ഉം ആയി ഉയർന്നു.

24 മണിക്കൂറിനിടെ 2പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 308 ആയി. നിലവിൽ 8254പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 188 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് രാജ്യത്ത് ഇതുവരെ 346325 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed