കൊവിഡ്: ദുബൈയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു


ദുബൈ: ദുബായിൽ കൊവിഡ് നിയന്ത്രണങ്ങളിൽ‍ ഇന്നു മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പ്രായമായവർക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഏർപ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണമാണ് നീക്കിയത്. ഇന്നുമുതൽ എല്ലാ പ്രായത്തിലുള്ളവർക്കും പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാം. എന്നാൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേങ്ങൾ പാലിക്കണം.

അതേസമയം ദുബൈ ഒഴികെയുള്ള മറ്റ് എമിറേറ്റുകളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. എന്നാൽ‍ പ്രായമുള്ളവർ‍ക്ക് പൊതുസ്ഥലങ്ങളിൽ പോകാൻ അനുമതിയുണ്ടാകും.  

ദുബൈയിൽ‍ സ്വിമ്മിങ് പൂളുകൾ അക്വാട്ടിക് സ്പോർ‍ട്സ്, പ്രൈവറ്റ് മ്യൂസിയം, കൾച്ചറൽ സെന്ററുകൾ‍, ആർട്ട് ഗ്യാലറികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ പ്രവേശനം അനുവദിക്കും. പബ്ലിക് പാർക്കുകളിലും ബീച്ചുകളിലുമുള്ള കുട്ടികളുടെ കളിസ്ഥലങ്ങളിലും നിയന്ത്രണം നീക്കിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed