ഇന്ത്യൻ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേസ്

കുവൈത്ത് സിറ്റി : ഖത്തർ എയർവേസ് കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാനസർവീസുകൾ മേയ് 17 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേസ് തുടങ്ങുന്നത്. തുടക്കത്തിൽ 25 ശതമാനം ആഭ്യന്തര വിമാനസർവീസുകളാണ് ഇന്ത്യ തുടങ്ങുന്നത്.
ഇന്ത്യയിലേക്ക് നിർത്തിവച്ച സർവീസുകൾ മേയ് മാസത്തിൽ തന്നെ പുനരാംരംഭിക്കുമെന്ന് ഖത്തർ എയർവേസ് ട്വിറ്ററിൽ അറിയിച്ചു. സർവീസുകൾ മെയ് 26 മുതൽ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുവൈത്തിൽ നിന്നുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.