ഗസ്സയിലേക്ക് 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിന്റെ എട്ടാമത് വിമാനം


ഷീബ വിജയൻ

കുവൈത്ത് സിറ്റി I ഗസ്സയിലേക്ക് 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിന്റെ എട്ടാമത് വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് സഹായവസ്തുക്കൾ റോഡ്മാർഗം ഗസ്സയിലെത്തിക്കും. പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ ഗസ്സയിലേക്ക് രണ്ടാമത്തെ എയർബ്രിഡ്ജിന്റെ ഭാഗമായി കുവൈത്ത് അയക്കുന്ന എട്ടാമത്തെ ദുരിതാശ്വാസ സഹായമാണിത്.

നേരത്തേ ഈജിപ്തിലേക്കും ജോർഡനിലേക്കും ഏഴ് വിമാനങ്ങളിലായി 100 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചിരുന്നു. സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. ഗസ്സയിൽ സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹികകാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും തുടരുന്നതായി കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു.

article-image

SSASAD

You might also like

Most Viewed