മയ്യിത്ത് മറവുചെയ്യുന്നതിന് പുതിയ സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I രാജ്യത്ത് മയ്യിത്ത് മറവുചെയ്യുന്നതിന് പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ രണ്ട് നിശ്ചിത സമയ സ്ലോട്ടുകളിലാണ് മയ്യിത്ത് മറമാടൽ നടക്കുക. രാവിലെ ഒമ്പതുമണി, വൈകുന്നേരം അസർ നമസ്കാരത്തിന് തൊട്ടുപിന്നാലെ എന്നിങ്ങനെയാണ് സമയക്രമങ്ങൾ. ഇതുസംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി മുനിസിപ്പൽ സർവീസസ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മിശ്അൽ അൽ അസ്മി സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ ഖബർസഥാനുകളിൽ ഏകീകൃതത ഷെഡ്യൂൾ നടപ്പാക്കൽ, സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുടുംബങ്ങൾക്ക് മികച്ച സൗകര്യം ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി.
asadsasas