ദേശീയദിനം; സൗദി അറേബ്യക്ക് കുവൈത്തിന്റെ ആശംസ

ഷീബ വിജയൻ
കുവൈത്ത് സിറ്റി I 95ാമത് സൗദി ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് കുവൈത്തിന്റെ ആശംസയും അഭിനന്ദനവും. ദേശീയ ദിനത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹ് സൗദി സൽമാൻ രാജാവിന് സന്ദേശം അയച്ചു. സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനത്തെ പ്രശംസിച്ച അമീർ അദ്ദേഹത്തിന് ക്ഷേമവും തുടർച്ചയായ വിജയവും ആശംസിച്ചു. കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും അമീർ പ്രശംസിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമദ് അസ്സബാഹും സൗദി രാജാവിന് അഭിനന്ദന സന്ദേശം അയച്ചു.
ASADFSADSF