രോഗികളുടെ എണ്ണം 15000 കടന്നു: മുംബൈ നഗരം കടുത്ത ആശങ്കയിൽ


മുംബൈ: രോഗികളുടെ എണ്ണം 15000 കടന്നതോടെ കടുത്ത ആശങ്കയിലാണ് മുംബൈ നഗരം. പരിശോധനാ കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതിനാൽ ഇനിമുതൽ രോഗ ലക്ഷണങ്ങളുള്ളവരെ മാത്രം കൊവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് മുംബൈ കോർപ്പറേഷൻ തീരുമാനിച്ചു. ആശുപത്രികളിലെ പരിമിതികൾ മറികടക്കാൻ പകരം സംവിധാനങ്ങൾ ഒരുക്കുകയാണ് മുംബൈ കോർപ്പറേഷൻ. കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും ആയിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ്  സ്ഥിരീകരിക്കുന്നത്. ഇതിൽ ശരാശരി 700 രോഗികളും മുംബൈയിൽ നിന്നാണ്. അതീവ ഗുരുതരാവസ്ഥയിലല്ലാതെ ആശുപത്രികളിൽ കിടത്തി ചികിത്സ പോലും ലഭ്യമല്ല. അതേസമയം, ബാന്ദ്ര ബികെസിയിൽ ആയിരം കിടക്കകളുള്ള താൽക്കാലിക ഐസൊലേഷൻ കേന്ദ്രം തയാറായി. പകുതി കിടക്കകളിൽ ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. വർളിയിലെ വല്ലഭായ് പട്ടേൽ ഇൻഡോർ സ്റ്റേഡിയവും ആയിരത്തിലേറെപേർക്കുള്ള ചികിത്സാകേന്ദ്രമായി പ്രവർത്തിച്ച് തുടങ്ങി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed