എൻ.സി.പി കേരള സംസ്ഥാന പ്രസിഡണ്ട് മുൻ മന്ത്രി ശ്രീ തോമസ് ചാണ്ടിയ്ക്കും ഭാരവാഹികൾക്കും അഭിവാദ്യങ്ങൾ- ഒ.എൻ.സി.പി കുവൈറ്റ്
കുവൈറ്റ് സിറ്റി : പുതിയ എൻ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുൻ മന്ത്രി ശ്രീ തോമസ് ചാണ്ടി എം.എൽ.എയ്ക്കും, വൈസ് പ്രസിഡണ്ട് - പി കെ രാജൻ മാസ്റ്റർ, ട്രഷറർ ബാബു കാർത്തികേയൻ എന്നിവർക്ക് ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ അഭിമുഖത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് മധുരം വിതരണംചെയ്തു. ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ ജിയോ ടോമി, മഹാരാഷ്ട്ര എക്സിക്യൂട്ടീവ് മെംബർ ശ്രീ പ്രകാശ് ജാദവ്, തമിഴ്നാട് എക്സിക്യൂട്ടീവ് മെംബർ ശ്രീ ഭാസ്കരൻ തേവർ, കേരള എക്‌സിക്യൂട്ടീവ് ശ്രീ ബൈറ്റ് വർഗീസ്, ശ്രീ സൂരജ് പൊന്നേത്ത്, യൂത്ത് വിംഗ് കൺവീനർ ശ്രീ നോബിൾ ജോസ്, സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ ജിജോ ജോസ്, ശ്രീ ജോഫി മുട്ടത്ത് ,എന്നിവർ പങ്കെടുത്തു.
എൻ.സി.പി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇന്ത്യയിയിലെ ദേശീയ പാർട്ടിയുടെ കേരള സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പോകുന്ന ശ്രീ തോമസ് ചാണ്ടി എം.എൽ.എയെ, ഡൽഹിയിലെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി അംഗങ്ങൾ നേരിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. കേരളത്തിലെ എം എൽ എ മാരുടെ പ്രാതിനിധ്യമുള്ള വിവിധ കക്ഷികൾ സഹകരിച്ചോ, എൻ സി പി യിൽ ചേർന്നോ പ്രവർത്തിക്കുന്നതിനുള്ള ചർച്ചകൾ വിവിധ പാർട്ടി നേതൃത്വങ്ങൾ നടത്തുന്ന, ഈ സമയത്തുള്ള പുതിയ എൻ.സി.പിഅദ്ധ്യക്ഷ നിയമനം വളരെ പ്രധാന്യമർഹിക്കുന്നതാണ്.

