ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ കുവൈത്ത് ചാപ്റ്റർ ഏരിയ കമ്മറ്റികൾ രൂപീകരിച്ചു
കുവൈത്ത് സിറ്റി : ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ ഫർവാനിയ സോൺ മീറ്റിംഗ് മഹ്ബൂള ബ്ലോക്ക് 1 , കല ഹാളിൽ സംഘടിപ്പിക്കുകയും 2018-19 വർഷത്തേക്കുള്ള മഹ്ബൂള-അബുഹലീഫ ഏരിയ കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. ഏപ്രിൽ 27നു നടക്കുന്ന വാർഷിക ദിനത്തിനായുള്ള ഏരിയാതല തയ്യാറെടുപ്പുകളും ആരംഭിച്ചു.
മഹ്ബൂള ഏരിയയിലേക്ക് ശ്രീ മുജീബ് റഹ്മാൻ- കൺവീനർ, ശ്രീ രെജിത്ത് വിപി സെക്രെട്ടറി , ശ്രീ കൃഷ്ണ കുമാർ ട്രഷർ ആയും വൈസ് പ്രസിഡന്റ് ,മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്രറിമാരായി അനൂപ് , റഷീദ് കണ്ണവം എന്നിവരും , റിയാസ്പി.എസ് , ജിനേഷ് , ഷിഹാബ് പി ,അഷറഫ് ,സുരേഷ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും 11 അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു. ഏരിയ കോർഡിനേറ്റർമ്മാർ ആയി സലീം കൊടുവള്ളി , ലതീഫ് മനമ്മൽ , സുരേഷ് കുമാർ , സാം മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.ഏപ്രിൽ 6നു മംഗഫ് ഇന്ദപ്രസ്ഥം ഹാളിൽ വൈകീട്ട് 4മണി മുതൽ 8 മണി വരെ മംഗഫ്-ഫഹാഹീൽ സോണൽ സമ്മേളനം ഉണ്ടായിരിക്കും എന്നും രാഷ്രീയ സമുദായിക ഭേദമെന്യേ എല്ലാ പ്രവാസിമലയാളികളും പങ്കെടുക്കണം എന്നും സംഘടകർ അറിയിച്ചു.
സുരേഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ , പ്രസിഡന്റ് ശ്രീ മുബാറക്ക് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി ഇൻ ചാർജ് ശ്രീ ലെനീഷ് കണ്ണൂർ സംഘടനാ പ്രവർത്തനങ്ങളും വൈസ് പ്രസിഡന്റ സെബാസ്റ്റ്യൻ വതുക്കടാൻ, പ്രോഗ്രാം കൺവീനർ ശ്രീ എം കെ പ്രസന്നൻ എന്നിവർ വരാനിരിക്കുന്ന വാർഷികാഘോഷ പരിപാടികളും വിശദീകരിച്ചു. ശ്രീമതി സൂസൻ മാത്യു ആശംസകൾ അർപ്പിച്ചു. സലിം കൊടുവള്ളി പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

