100 സ്വർണ്ണ ബാർ ഓഫറുകളുമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്
മനാമ : നൂറ് ഗ്രാമുള്ള നൂറ് സ്വർണ്ണ ബാറുകളുടെ ഓഫറുകളുമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമുകൾ. മാർച്ച് 28 മുതൽ ഏപ്രിൽ 21 വരെയാണ് ഓഫർ സമയ പരിധി. 50 ദിനാറിന് ആഭരണങ്ങൾ വാങ്ങുന്പോൾ നറുക്കടുപ്പിലൂടെ അഞ്ച് ഭാഗ്യശാലികൾക്ക് 100 ഗ്രാം ഗോൾഡ് ബാർ വീതം വാങ്ങാൻ അവസരം ലഭിക്കും. 500 ദിനാറിന്റെ ഡയമണ്ട് ആഭരണങ്ങൾക്കൊപ്പം രണ്ട് ഗ്രാം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി ലഭിക്കും. 300 ദിനാറിന്റെ ഡയമണ്ട് ആഭരണങ്ങളുടെ ബില്ലിനൊപ്പം ഒരു ഗ്രാം സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. ഏപ്രിൽ 18 വരെ സ്വർണ്ണ വില വർദ്ധനവിൽ നിന്ന് സംരംക്ഷണവും നേടാം. എട്ട് ഗ്രാം സ്വർണ്ണത്തിന് പണിക്കൂലി ഈടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. എല്ലാ 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾക്കും ഗോൾഡ് റേറ്റിൽ കുറവ് വരാതെ മാറ്റിയെടുക്കാനും അവസരമുണ്ട്.

