ജം‌ഇയ്യകളിൽ വി­ദേ­ശ എഞ്ചി­നീ­യർ­മാ­ർ­ക്ക് വർ­ക് പെ­ർ­മി­റ്റ് അനു­വദി­ക്കരു­തെ­ന്ന് സർ­ക്കു­ലർ


കുവൈത്ത് സിറ്റി : കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ (ജം‌ഇയ്യകളിൽ) വിദേശ എഞ്ചിനീയർമാർക്ക് വർക്ക് പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി മാൻ‌പവർ പബ്ലിക് അതോറിറ്റി സർക്കുലർ ഇറക്കി. 

ജം‌ഇയ്യകളിലെ ഭരണനിർവ്വഹണ, സൂപ്പർവൈസറി തസ്തികകൾ മുഴുവൻ സ്വദേശിവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ജം‌ഇയ്യകളിലെ വിവിധ തസ്തികകൾ സർക്കാരിന്റെ മാൻ‌പവർ റിസ്ട്രക്ചറിംഗ്് പദ്ധതി അനുസരിച്ച് സ്വദേശികൾക്ക് സംവരണം ചെയ്‌തിട്ടുണ്ട്. ഭരണനിർവ്വഹണ, സൂപ്പർവൈസറി തസ്തികകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed