കു­വൈ­ത്തിൽ അനധി­കൃ­ത താ­മസക്കാ­രെ­ കണ്ടെ­ത്താൻ പരി­ശോ­ധന


കുവൈത്ത് സിറ്റി : പൊതുമാപ്പ് കാലം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായി പോലീസ് റെയ്ഡ് ഊർ‍ജ്ജിതമാക്കി. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,54,000 അനധികൃതർ താമസക്കാരായിരുന്നു പൊതുമാപ്പ് പ്രഖ്യാപിക്കുന്പോൾ രാജ്യത്തുണ്ടായിരുന്നത്. ഇതിൽ 50000ത്തിൽ താഴെ ആളുകൾ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ഇളവ് ഉപോയോഗപ്പെടുത്താതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താൻ പോലീസ് റെയ്ഡുകൾ സജീവമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ പോലീസ് നിരവധി പേരെയാണ് പിടികൂടിയത്. 

ഏപ്രിൽ 22ന് ശേഷം സമഗ്രമമായ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത താമസക്കാരിൽ 40 ശതമാനം പോലും ഇളവ് ഉപയോഗപ്പെടുർത്താൻ എത്തിയില്ലെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യർത്ഥനയെ തുടർന്ന് പിന്നീട് ഇത് ഏപ്രിൽ 22 വരെ നീട്ടുകയായിരുന്നു.  പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തില്ല. 

അതേസമയം റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടാൽ കുവൈത്തിലേക്കോ മറ്റ് ഗൾഫ് നാടുകളിലേക്കോ തിരിച്ചു വരാൻ കഴിയിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed