സെമിഫൈനൽ ഉറപ്പിക്കാൻ ജില്ലാ ടീമുകൾ
കുവൈത്ത് സിറ്റി : കെഫാക് അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് മുന്നേറാൻ ജില്ലാ ടീമുകൾ ഫഹാഹീൽ സൂക് സബാ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച്ച വെകിട്ട് അങ്കത്തിനിറങ്ങും. മാസ്റ്റേഴ്സ് വിഭാഗത്തിൽ ട്രാസ്‌ക് തൃശൂർ തിരുവന്തപുരത്തെയും യുണൈറ്റഡ് കാസർഗോഡ് എംഫാഖ് മലപ്പുറത്തെയും. മായിസ് എറണാകുളം ഫോക് കണ്ണൂരുമായും ഏറ്റുമുട്ടും. സോക്കർ ലീഗിൽ ആദ്യ മത്സരത്തിൽ യുണൈറ്റഡ് കാസർഗോഡ് ഫോക് കണ്ണൂരിനെ നേരിടും നിലവിൽ ഏഴു മത്സരങ്ങളിൽ ഇരു ടീമുകൾക്കും പത്ത് പോയന്റാണ് ഉള്ളത്. രണ്ടാം മത്സരത്തിൽ ഗ്രൂപ്പിൽ ഏഴു മത്സരങ്ങളിൽ നിന്നായി 17 പോയിന്റുമായി മുന്നിലുള്ള തിരുവനന്തപുരം അത്രയും മത്സരങ്ങളിൽ നിന്ന് 15 പോയന്റുള്ള ട്രാസ്‌ക് തൃശൂരിനെ നേരിടും. മൂന്നാം മത്സരത്തിൽ വയനാട് മായിസ് എറണാകുളത്തെ നേരിടുമ്പോൾ അവസാന മത്സരത്തിൽ വാശിയേറിയ മത്സരത്തിൽ കെ ഡി എഫ് എ കോഴിക്കോട് എംഫാഖ് മലപ്പുറത്തെ നേരിടും ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 14 പോയിന്റുമായി കോഴിക്കോട് മൂന്നാമതും 12 പോയിന്റുമായി മലപ്പുറം നാലാമതുമാണ്. നാളത്തെ മത്സരങ്ങളെല്ലാം ഫഹാഹീലിലെ സൂക് സബാ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. മത്സരങ്ങളെല്ലാം വൈകിട്ട് മൂന്നു മണിക്ക് തന്നെ തുടങ്ങുമെന്ന് കെഫാക് ഭാരവാഹികൾ അറിയിച്ചു.