ടാക്‌സി മേഖലയിൽ വിദേശ വനിതകളെ അനുവദിക്കില്ലെന്ന് സൗദി പൊതുഗതാഗത അതോറിറ്റി
റിയാദ് : ടാക്‌സി മേഖലയിൽ ജോലി ചെയ്യുന്നതിന് വിദേശങ്ങളിൽ നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യില്ലെന്നും ഈ മേഖലയിൽ വനിതകൾക്ക് ലഭ്യമാകുന്ന തൊഴിലവസരങ്ങൾ സൗദി യുവതികൾക്ക് അവകാശപ്പെട്ടതാണെന്നും പൊതുഗതാഗത അതോറിറ്റി പ്രസിഡണ്ടും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ ആക്ടിംഗ് പ്രസിഡണ്ടുമായ ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ അവലംബിച്ച് പ്രവർത്തിക്കുന്ന ടാക്‌സി സർവ്വീസ് മേഖലയിൽ സൗദി യുവാക്കൾ വിജയം വരിച്ചിട്ടുണ്ട്.
ടാക്‌സി മേഖലയിൽ വിദേശികളുടെ ചെറുത്തുനിൽപ് മറികടക്കുന്നതിനും ഇവർക്കായി. ഗതാഗത മേഖലയിലെ മുഴുവൻ തൊഴിലുകളും സൗദിവൽക്കരിക്കുന്നതിനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. റെന്റ് എ കാർ മേഖലയിൽ മാർച്ച് 18 മുതൽ സന്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽജൂൺ 24 മുതൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നിലവിൽവരും. ടാക്‌സി സർവ്വീസ് മേഖല അടക്കം ഗതാഗത മേഖലയിലെ എല്ലാ തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ഇതോടെ വനിതകൾക്ക് അവസരം ഒരുങ്ങും.
അതേസമയം സ്‌പെയർപാർട്‌സ് കടകളും വാച്ച് കടകളും പാത്ര കടകളും അടക്കം പന്ത്രണ്ടു മേഖലകളിൽ സന്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിലൂടെ ചുരുങ്ങിയത് രണ്ടു ലക്ഷത്തിലേറെ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് സാന്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സൗദിവൽക്കരണം നടപ്പാക്കുന്ന മേഖലകളിൽ നിന്ന് ലക്ഷക്കണക്കിന് വിദേശികൾ പുറത്തുപോകേണ്ടിവരും. ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണത്തിന് തുല്യമായത്ര സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കില്ല.