"ഫോക്കസ് ഫെസ്റ്റ് 2018"ആഘോഷിച്ചു


കുവൈറ്റ് സിറ്റി : ഫോക്കസ് (ഫോറം ഓഫ് കാഡ യുസേഴ്സ്) കുവൈറ്റ്‌ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ ആഡിറ്റോറയത്തില്‍ പ്രസിഡണ്ട്‌ ഡിസില്‍വ ജോണിന്‍റെ ആദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍ അജിത് കുമാര്‍ ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിറോയ് എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാതൃകാ അദ്ധ്യാപകനുള്ള ഇന്ത്യന്‍ പ്രസിഡന്‍ഡിന്‍റെ അവാര്‍ഡ്‌ നേടിയ സാല്‍മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി സീനിയര്‍ സ്കൂള്‍ പ്രിന്‍സിപ്പലും ഡോക്ടര്‍ ബിനു മോനെ എന്‍ അജിത്‌ കുമാര്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. മുഹമ്മദ്‌ ഇക്ബാല്‍ പരിചയപെടുത്തി, ഫോക്കസ്ന്‍റെ മുതിര്‍ന്ന അംഗങ്ങളായ തമ്പി ലൂക്കോസ്, ജോസ് ജോസഫ്‌ എന്നിവരെ യഥാക്രമം ജോണ്‍ സൈമണ്‍ (അല്‍ മുല്ല ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍) ഹംസാ പയ്യന്നൂര്‍(ഡയറക്ടര്‍ മെട്രോ മെഡിക്കല്‍ കെയര്‍) എന്നിവര്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

ഷാജു എം ജോസ്, മുകേഷ് കാരായില്‍ എന്നിവര്‍ പരിചയപെടുത്തി പത്താം ക്ലാസ്സി ല്‍ ഉന്നത വിജയം നേടിയ ജസ്വിന്‍ പി ബിജു, റിച്ചാ ഷാജി, റോഷിനി മേരി ബിജു, ജാനിയ റോസ് മനോജ്‌, ആദിത്യ സതീഷ്‌ എന്നിവര്‍ക്ക് ഫലകവും സര്‍ട്ടിഫിക്കേറ്റും ഡോക്ടര്‍ ബിനുമോന്‍ നല്‍കി. മനോജ്‌ കുമാര്‍ ( എന്‍ എസ്സ് എച് ഫിനാന്‍സ് മാനേജര്‍) സുവനീര്‍ കണ്‍വീനര്‍ മുഹമ്മദ്‌ റഷീദ് നു നല്‍കി സുവനീര്‍ പ്രകാശനം ചെയ്തു ലോക കേരള സഭ അംഗം കൂടിയായ ഫോക്കസ് ന്‍റെ മുതിര്‍ന്ന അംഗം സാം പൈനുംമൂട് യോഗത്തെ അഭിസംബോധന ചെയ്തു . .മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച യുണിറ്റ് ഭാരവഹികള്‍ക്കുള്ള ഫലകങ്ങള്‍ രാജീവ്‌ സി ആര്‍ ( എക്സികുട്ടിവ് അംഗം) സജിമോന്‍ (കണ്‍വീനര്‍) അഭിലാഷ് ( ജോ.കണ്‍വീനര്‍) എന്നിവര്‍ യഥാക്രമം ഡിസില്‍വ ജോണ്‍, റോയ് എബ്രഹാം, സിറജുധീന്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സലിം രാജ് സ്വാഗതവും ട്രഷറര്‍ സിറജുധീന്‍ ഇസ്മയില്‍ നന്ദിയും പറഞ്ഞു.

വൈകിട്ട് നാല് മണിക്ക് ആര്‍ട്സ് കണ്‍വീനര്‍, കെ രതീശന്‍ ,പ്രോഗ്രാം കണ്‍വീനര്‍ ജാസിദ് എന്നിവര്‍ വിളക്ക് കൊളുത്തി കലാപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. വാദ്യ മേളങ്ങളോട് കൂടിയ ഘോഷയാത്രയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു ഫോക്കസ് കുടുംബംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും’’പ്രശസ്ത ടി വി താരങ്ങളായ രാജേഷ്‌ അടിമാലി , സുകന്യ വൈക്കവും, ബൈജു തോട്ടട, വിനായക വര്‍മ എന്നിവര്‍ അവതരിപ്പിച്ച മിമിക്സ് – ഗാനമേളയും പരിപാടികള്‍ക്ക് മിഴിവേകി ,അജികുമാര്‍,വിമല്‍ കുമാര്‍ ,നിയാസ് ,ജോജി മാത്യു , സലിം എം എന്‍ , അല്‍ റാഷിദ്‌ എന്നിവര്‍ നേതൃത്തം നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed