ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 69-മത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ, അബു ഹലീഫ മേഖലകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ദിന സമ്മേളനവും, വിവിധ മത്സരങ്ങളും, കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
അബ്ബാസിയ മേഖലയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ബാലവേദി ജനറൽ സെക്രട്ടറി കുമാരി അൽവിന ഹന്ന സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാസ്റ്റർ അഭിജിത്ത് ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ്, കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി പ്രിന്റ്സ്റ്റൺ ഡിക്രൂസ്, ബാലവേദി മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ്ജ്, ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല കൺവീനർ ജിജു കാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാസ്റ്റർ ഗണേശ് ശ്യാം സ്വാഗതം പറഞ്ഞ യോഗത്തിന് കുമാരി മീനാക്ഷി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായുള്ള പ്രസംഗ മത്സരവും, പ്രശ്ചന്ന വേഷ മത്സരവും, ദേശഭക്തി ഗാന മത്സരവും നടന്നു. കല കുവൈറ്റ് കേന്ദ്ര-മേഖല ഭാരവാഹികൾ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഫഹാഹീൽ മേഖല ആഘോഷ പരിപാടികൾ കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല രക്ഷാധികാരി സമിതി കൺവീനർ നോബി ആന്റണിയുടെ ആമുഖ സംഭാഷണത്തിലൂടെ ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷ സമ്മേളനത്തിന് ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി കുമാരി ആൻസിലി തോമസ് സ്വാഗതം ആശംസിച്ചു. ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്റ് മാസ്റ്റർ നിഖിൽ സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കുമാരി നന്ദന ജയചന്ദ്രൻ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്ത ആർ നായർ, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി ജനറൽ കൺവീനർ രെഹിൽ കെ മോഹൻദാസ്, ബാലവേദി കുവൈറ്റ് പ്രസിഡന്റ് കുമാരി അപർണ്ണ ഷൈൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല ജോയിന്റ് സെക്രട്ടറി മാസ്റ്റർ ആദിത്യ അനിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി ലളിതഗാന മത്സരം, മോണോ ആക്ട് മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
സാൽമിയ കല സെന്ററിൽ വെച്ചു നടന്ന സാൽമിയ മേഖല ആഘോഷ പരിപാടികൾ കല കുവൈറ്റ് ട്രഷറർ രമേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ അവിനാഷ് അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന റിപ്പബ്ലിക് ദിന സമ്മേളനത്തിൽ മാസ്റ്റർ ബെൽവിൻ ടോം റിപ്പബ്ലിക് ദിന സന്ദേശം നൽകി. കല കുവൈറ്റ് സാൽമിയ മേഖല സെക്രട്ടറി കിരൺ പിആർ, സാഹിത്യ വിഭാഗം സെക്രട്ടറി ദിലീപ് നടേരി, കേന്ദ്രക്കമ്മിറ്റി അംഗം ജെ സജി, സാൽമിയ മേഖല പ്രസിഡന്റ് അജ്‌നാസ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് മാസ്റ്റർ അദ്വൈത് സജി സ്വാഗതം ആശംസിച്ച യോഗത്തിന് മാസ്റ്റർ സുദേവ് വാസു നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
അബു ഹലീഫ കല സെന്ററിൽ സംഘടിപ്പിച്ച് മേഖല ആഘോഷ പരിപാടികൾ സാഹിത്യകാരനും കലയുടെ മുതിർന്ന അംഗവുമായ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കുമാരി ഗൗരി സുനിൽ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐവിൻ മാത്യു സ്വാഗതം പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷം പി ആർ ബാബു ആമുഖ പ്രഭാഷണം നടത്തി . കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ സംസാരിച്ചു . ബാലവേദി ജോയിന്റ് സെക്രട്ടറി കുമാരി സെൻസ അനിൽ കുക്കരി, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി മുസഫർ, അബുഹലീഫ മേഖല പ്രസിഡന്റ് പിബി സുരേഷ് , വനിതാവേദിയെ പ്രതിനിധികരിച്ച് അമ്പിളി പ്രമോദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മേഖല സെക്രട്ടറി പ്രജോഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി പ്രസംഗ മത്സരം, ലളിതഗാന മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷ പരിപാടികൾക്ക് മിഴിവേകി.

