തീ­­­രദേ­­­ശമേ­­­ഖലയിൽ അടി­­­സ്ഥാ­­­ന സൗ­­­കര്യങ്ങൾ‍ ഉയർ‍­ത്തും : ജെ. മേഴ്‌സിക്കുട്ടിയമ്മ


കണ്ണൂർ : സംസ്ഥാനത്ത് തീരദേശമേഖലയിൽ‍ അടിസ്ഥാന സൗകര്യങ്ങൾ‍ ഉയർത്താൻ‍ സർ‍ക്കാർ‍ നടപടിസ്വീകരിച്ചുവരുന്നതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 4.74 കോടി രൂപ ചിലവഴിച്ച് അഴിയൂർ‍ ഗവ. ഹയർ‍സെക്കൻഡറി സ്‌കൂളിൽ‍ പണിയുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്‍മം നിർവ്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവർ‍. 

തീരദേശത്ത് 52 സ്‌കൂളുകളിൽ‍ അടിസ്ഥാനസൗകര്യം വർദ്‍ധിപ്പിക്കാനായി 77 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. തീരദേശത്തെ 150 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനായിട്ടുള്ള പദ്ധതികൾ‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് തീരദേശമേഖലയുടെ വികസനം ലക്ഷ്യമാക്കിയാണ് അഴിയൂർ ഹയർ‍സെക്കൻ‍ഡറി സ്‌കൂളിൽ‍ കെട്ടിടവും ഓഡിറ്റോറിയവും പണിയുന്നതെന്ന് മന്ത്രി പറഞ്ഞു. സി.കെ നാണു എം.എൽ‍.എ. അദ്ധ്യക്ഷത വഹിച്ചു. അഴിയൂർ‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയൂബ്, ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരൻ‍, സാഹിർ‍ പുനത്തിൽ‍, നിഷ പറന്പത്ത്, പി. ശ്രീധരൻ‍, പാന്പള്ളി ബാലകൃഷ്ണൻ‍, പ്രദീപ് ചോന്പാല തുടങ്ങിവർ‍ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed