സ്വദേശിവൽക്കരണത്തിന് പി­ന്തു­ണയു­മാ­യി­ ജി­.സി­.സി­ സ്‌പീ­ക്കർമാർ


കുവൈത്ത് സിറ്റി : തൊഴിലവസരങ്ങൾ ദേശീയവൽക്കരിക്കണമെന്ന നിർദ്ദേശത്തെ ജി.സി.സി പാർലിമെന്റ് സ്പീക്കർമാരുടെ യോഗം സ്വാഗതം ചെയ്തു. ജി.സി.സി അംഗരാജ്യങ്ങളിൽ ഒഴിവുവരുന്ന തസ്തികകളിലേക്ക് അംഗരാജ്യങ്ങളിൽ ‍നിന്നുള്ളവരെ നിയമിക്കണമെന്നും കൂവൈത്തിൽ കൂടിയ യോഗം നിർദ്ദേശിച്ചു.

ഇന്നലെ കുവൈത്തിൽ നടന്ന ജി.സി.സി പാർലിമെന്റ് സ്പീക്കർ‍മാരുടെ പതിനൊന്നാമത് യോഗത്തിലാണ് സുപ്രധാമായ നിർദ്ദേശം മുന്നോട്ട് വച്ചത്. അംഗരാജ്യങ്ങളിൽ‍ ഒഴിവുവരുന്ന തസ്തികകളിൽ അതത് രാജ്യങ്ങളിൽ നിന്നുള്ള പൗരന്‍മാരെ നിയമിച്ചശേഷം ബാക്കിവരുന്ന ഒഴിവുകളിൽ അംഗരാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കണമെന്നാണ് സ്പീക്കർമാരുടെ ഷൂറ കൗൺസിൽ അംഗങ്ങളും പങ്കെടുത്ത യോഗത്തിലെ നിർദ്ദേശം. 

ജി.സി.സി സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കണമെന്ന് കുവൈത്ത് പാർലിമെന്റിനോട് യോഗം ആവശ്യപ്പെട്ടു. യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കുവൈത്ത് അമീർ ഷേഖ് സാബാ അൽ അഹ്്മ്മദ് അൽ ജാബെർ അൽ സാബാ നടത്തിയ പ്രസംഗത്തിന്റെ പ്രധാന്യവും യോഗം വിലയിരുത്തി. 

മേഖലയിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധികൾക്കുമിടയിൽ വികസനം ലക്ഷ്യമിട്ട് എല്ലാ ജി.സി.സിരാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണത്തോടെ മുന്നേറണമെന്ന അമീറിന്റെ ആഹ്വാനം യോഗം സ്വാഗതം ചെയ്തു. ജി.സി.സി രാജ്യങ്ങൾ തമ്മിൽ നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed