കുവൈത്തിൽ നിന്ന് 299 പേരെ ഇന്ത്യൻ എംബസി നാട്ടിലെത്തിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സഹായത്താൽ കഴിഞ്ഞ വർഷം 299പേരെ നാട്ടിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ദുരിതത്തിലായ ഗാർഹിക തൊഴിലാളികളെ കുടാതെ, ശന്പളവും ഇഖാമയും ഇല്ലാതെ കുടുങ്ങി കിടന്നവരാണ് ഏറ്റവും കൂടുതൽ.
ലേബർ വിഭാഗവും കമ്മ്യൂണിറ്റി വെൽഫെയർ വിംഗും ചേർന്ന് ഒരു കോടി രൂപയാണ് ഇതിനായി ചെലവാക്കിയിരിക്കുന്നത്. ശന്പളവും ഇഖാമയും ഇല്ലാതെ കുടുങ്ങി കിടക്കുന്ന ഖറാഫി നാഷണൽ കന്പനിയിലെ ജീവനക്കാരാണ് നാട്ടിലെത്തി ച്ചവരിൽ കൂടുതൽ. 2017 ജനുവരി മുതൽ ഡിസംബർ വരെ ഇരു വിഭാഗത്തിലമായി 299− പേർക്ക് വിമാന ടിക്കറ്റ് നൽകിയിട്ടുണ്ട്.
ഇതിൽ ഖറാഫി നാഷണൽ കന്പനിയിലെ 177 പേരുണ്ട്. കഴിഞ്ഞ സപ്തംബർ മാസം മുതലാണ് എംബസി ഖറാഫി തൊഴിലാളികൾക്ക് ടിക്കറ്റ് നൽകി തുടങ്ങിയത്.ജോലിയും ഇഖാമയും ഇല്ലാതെ കഴിയുന്ന ഖാറാഫിയിലെ മങ്കഫ് ക്യാന്പിലുള്ള 30 പേർക്ക് ഒക്ടോബർ മാസം മുതൽ എംബസി ഭക്ഷണവും നൽകി വരുന്നുണ്ട്. ലേബർ വിംഗ് കൂടാതെ, ഇക്കാലയളവിൽ കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം വിമാന ടിക്കറ്റ് 25 എണ്ണവും നൽകിയിട്ടുണ്ട്.

