2017ൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 17 ശതമാനം വർദ്ധന
കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളെ വഴി 2017 ൽ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വർദ്ധന. ഡി.ജി.സി.എ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2016ൽ കുവൈത്ത് വിമാനത്താവളം വഴി കടന്നു പോയത് 11.7 മില്യൺ യാത്രക്കാരായിരുന്നു.
എന്നാൽ 2017ൽ 13.7 മില്യൺ യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 17 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 6.8 മില്യൺ യാത്രക്കാർ വിമാനത്താവളത്തിൽ 2017ൽ എത്തിയപ്പോൾ 5.9 മില്യൺ യാത്രക്കാരാണ് 2016ൽ വിമാനത്താവളത്തിലെത്തിയത്. 6.8 മില്യൺ യാത്രക്കാർ 2017ൽ വിമാനത്താവളത്തിൽ നിന്ന് പോയപ്പോൾ 2016ൽ 5.8 മില്യൺ യാത്രക്കാരാണ് 2016ൽ പോയത്.

