പു­തി­യ കാ­യി­ക നി­യമത്തിന് കു­വൈ­ത്ത് പാ­ർ­ലമെ­ന്റി­ന്റെ­ അംഗീ­കാ­രം


കുവൈത്ത് സിറ്റി : പുതിയ കായിക നിയമത്തിന് കുവൈത്ത് പാർലമെന്റ് അംഗീകാരം നൽകി. ഫിഫ, രാജ്യാന്തര ഒളിം‌‌‌‌പിക് കമ്മിറ്റി (ഐ.‌ഒ.സി) എന്നിവയിലെ നിരോധനം നീക്കി‌‌‌‌ കിട്ടുന്നതു ലക്ഷ്യമിട്ടുള്ളതാണ് പുതിയ കായിക നിയമം. കുവൈത്ത് കായിക മേഖലയ്ക്ക് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് പാസാക്കിയ ബിൽ എന്ന് കായികമന്ത്രി ഖാലിദ് അൽ റൗദാൻ പ്രസ്‌താവിച്ചു. 

ഫിഫയും ഐ.ഒ.സിയും 2015ൽ ആണ് രാജ്യാന്തര വേദികളിൽ കുവൈത്തിന് നിരോധനം ഏർപ്പെടുത്തിയത്. കുവൈത്തിലെ കായിക രംഗത്തു സർക്കാർ ഇടപെടൽ നടത്തുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു നിരോധനം.

 നിരോധനം കാരണം കഴിഞ്ഞ തവണ ഒളിം‌‌‌‌പ്ക്സിൽ കുവൈത്ത് പതാകയ്ക്കു കീഴിൽ അണിനിരക്കാൻ കുവൈത്തിൽ നിന്നുള്ള കായികതാരങ്ങൾക്ക് അവസരം നഷ്ടമായി. രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ നിന്നും കുവൈത്ത് മാറ്റിനിർത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ കരടിന് രൂപം നൽകിയത്.

 ഇടക്കാല മന്ത്രിസഭയാണ് ഭരണത്തിലുള്ളതെങ്കിലും വിഷയത്തിന്റെ ഗൗരവം പരിഗണിച്ചു പാർലമെന്റ് അടിയന്തര സമ്മേളനം ചേർന്ന് ബിൽ അംഗീകരിക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed