പ്രണയാഭ്യർത്ഥന നിരസിച്ചതിന് കാമുകനെതിരെ ക്വട്ടേഷൻ ആക്രമണം; യുവതിയും സുഹൃത്തുക്കളും അടക്കം അഞ്ച് പേർ അറസ്റ്റിൽ
ഷീബ വിജയൻ
തിരൂർ: പട്ടാമ്പി സ്വദേശിയായ യുവാവിനെ കാമുകിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ യുവതിയും കൂട്ടാളികളും അടക്കം അഞ്ച് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന, സുഹൃത്തുക്കളായ നാദിയ, റബീബ, പറവണ്ണ സ്വദേശികളായ ഇർഷാദ്, അസറുദ്ദീൻ എന്നിവരെയാണ് തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം അർധരാത്രിയോടെ പെൺസുഹൃത്തിനെ കാണാൻ തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ബൈക്കിലും പിന്നീട് കാറിലും കടത്തിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. താഴെപ്പാലം പുഴയോരത്ത് വെച്ച് പ്രതികൾ യുവാവിനെ റോഡരികിൽ ഗുരുതര പരിക്കുകളോടെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മുൻപും മയക്കുമരുന്ന് കടത്ത് കേസുകളിൽ റിമാൻഡിലായിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
vvbggg

