സീഫ് മാൾ അടച്ചിടും
മനാമ : ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സൈനീക പരിശീലനത്തിന്റെ ഭാഗമായി സീഫ് മാൾ ഇന്ന് രാത്രി 12 മുതൽ നാളെ രാവിലെ 8 വരെ അടച്ചിടുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഭീകരവാദത്തിനെതിരെ നടക്കുന്ന സംയുക്ത പരിശീലന പദ്ധതിയായ 'കിങ്ഡംസ് ഗാർഡ് 1' ന്റെ ഭാഗമായാണ് മാൾ അടച്ചിടുന്നത്. സൈനീക പരിശീലനത്തിന്റെ ഭാഗമായ നിയമങ്ങളെയും നിർദ്ദേശങ്ങളെയും ജനങ്ങൾ പാലിക്കണമെന്ന് മീഡിയാ കമ്മറ്റി അറിയിച്ചു.

