ഇറാനെതിരെ എടുത്തുചാടി സൈനിക നീക്കം വേണ്ട; പുതിയ സർക്കാർ വരുന്നതുവരെ സംയമനം പാലിക്കണമെന്ന് നെതന്യാഹുവിനോട് ഐസൻകോട്ട്


ഷീബ വിജയൻ


തെൽ അവീവ്: ഇറാനെതിരെ സൈനിക നടപടികൾക്ക് മുതിരുന്നതിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കനത്ത സംയമനം പാലിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന്റെ മുന്നറിയിപ്പ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ പരമാവധി ജാഗ്രതയും ഭരണപരമായ ഉത്തരവാദിത്തവും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നെതന്യാഹുവിന് ഐസൻകോട്ട് ഔദ്യോഗികമായി കത്തയച്ചു. പുതിയ സർക്കാരിന് പാർലമെന്റിന്റെ വിശ്വാസവോട്ട് ലഭിക്കുന്നതുവരെ രാജ്യത്തെ അപകടത്തിലാക്കുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നാണ് കറ്റിലെ പ്രധാന ആവശ്യം. കൂടാതെ, പ്രധാനമന്ത്രിയിൽ നിന്ന് സുരക്ഷാ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറൽ ഗാലി ബഹരവ്-മിയാരയ്ക്കും അദ്ദേഹം കത്തയച്ചിട്ടുണ്ട്.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെച്ചൊല്ലി നെതന്യാഹുവും ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീറും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഐസൻകോട്ടിന്റെ ഈ നീക്കം. ഒക്ടോബർ 27-ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷവും ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണം പൂർത്തിയായിട്ടില്ല. പുതിയ ഭരണകൂടം അധികാരത്തിൽ വരുന്നത് വരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്.

article-image

dfsdffds

You might also like

  • Lulu Exchange
  • Straight Forward

Most Viewed