ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് വ്യവസായ-വാണിജ്യ മന്ത്രാലയം. പുതിയ പദ്ധതി പ്രകാരം, ഡിസംബർ മാസത്തിൽ പ്രമോഷണൽ ക്യാമ്പയിനുകൾ നടത്തുന്നതിനുള്ള സാധാരണ ഫീസ് ഒഴിവാക്കി നൽകും. 2026 ഡിസംബർ 1 മുതൽ 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിന് പുറമെ, വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഡിസ്കൗണ്ട് സെയിൽ കാലയളവ് നീട്ടാനും അനുമതി നൽകിയിട്ടുണ്ട്.

വിപണിയിൽ വ്യാപാര പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും എല്ലാ ഗവർണറേറ്റുകളിലെയും ബിസിനസ്സ് സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, പ്രത്യേക ഓഫറുകളിലൂടെയും ഡിസ്കൗണ്ടുകളിലൂടെയും പ്രമോഷണൽ ക്യാമ്പയിനുകളിലൂടെയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ഈ സംരംഭം വ്യാപാര സ്ഥാപനങ്ങൾക്ക് മികച്ച അവസരം നൽകുമെന്ന് വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി.

ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രമോഷനുകളും സമ്മാന നറുക്കെടുപ്പുകളും സംഘടിപ്പിക്കാൻ മുന്നോട്ട് വരണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. മന്ത്രാലയത്തിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് വഴി ഇതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയെക്കുറിച്ചും നിബന്ധനകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് promotion_enquiries@moic.gov.bh എന്ന ഇമെയിൽ വിലാസത്തിൽ ഡയറക്ടറേറ്റുമായി ബന്ധപ്പെടാവുന്നതാണ്. 

article-image

adsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed