ആഗോള കാലാവസ്ഥാ റാങ്കിങ്ങിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടുവർഷത്തിനിടെ 18 സ്ഥാനങ്ങൾ താഴേക്ക്, 28-ാം സ്ഥാനത്ത്


ഷീബ വിജയൻ

ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സ് (CCPI) 2027 റിപ്പോർട്ടിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. അഞ്ച് സ്ഥാനങ്ങൾ പിന്നോട്ടുപോയ രാജ്യം നിലവിൽ 28-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തും 2025-ൽ പത്താം സ്ഥാനത്തുമായിരുന്ന ഇന്ത്യക്ക് രണ്ട് വർഷത്തിനിടെ ಒಟ್ಟು 18 സ്ഥാനങ്ങളുടെ ഇടിവാണ് നേരിടേണ്ടി വന്നത്. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന കോപ്-31 ഉച്ചകോടിയോട് അനുബന്ധിച്ചാണ് 64 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രകടനം വിലയിരുത്തുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ആകെ 60.85 പോയന്റ് നേടി 'മീഡിയം' വിഭാഗത്തിലാണ് ഇന്ത്യ ഇടംപിടിച്ചത്. സൗരോർജം, കാറ്റാടി ഊർജം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെ വളർച്ചയെ റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. 2025 ജൂണോടെ ഫോസിൽ ഇതര ഊർജ ശേഷി 50 ശതമാനമാക്കുമെന്ന 2030-ലെ ലക്ഷ്യം അഞ്ച് വർഷം മുമ്പേ കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ വൈദ്യുതി ഉൽപാദനത്തിൽ ഇതിന്റെ പങ്ക് വേണ്ടത്ര വർധിക്കാത്തതും, കൽക്കരിയെ അമിതമായി ആശ്രയിക്കുന്നതും റാങ്കിങ്ങിനെ ബാധിച്ചു. ഗ്രിഡ് സ്ഥിരതയ്ക്കായി സൗരോർജ ഉൽപാദനം നിയന്ത്രിക്കേണ്ടി വന്നതും വെല്ലുവിളിയാണ്.

article-image

 ccxvxvcxvcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed