രാഷ്ട്രപതിയുടെ അംഗരക്ഷകന് നേരെ വെടിയുതിർത്ത സംഭവം; പ്രതികളെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി പൊലീസ്


ഷീബ വിജയൻ


കാൺപൂർ: രാഷ്ട്രപതി ഭവനിൽ സേവനമനുഷ്ഠിക്കുന്ന അംഗരക്ഷകനായ സൗരഭ് തോമറിന് നേരെ വെടിയുതിർത്ത കേസിലെ ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഉത്തർപ്രദേശ് പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അയൽവാസികളായ മോനു, ധീരജ് എന്നിവരാണ് ഈ കേസിലെ പ്രതികൾ.

ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്നാണ് അവധിക്ക് നാട്ടിലെത്തിയ സൗരഭിന് വെടിയേറ്റത്. മീററ്റ് സുഭാരതി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ തലയിൽ നിന്നുള്ള വെടിയുണ്ട നീക്കം ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി.

article-image

assxdsaasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed