ജി.സി.സി ഉച്ചകോടി : ബയാൻ കൊട്ടാരത്തിലെ ഒരുക്കങ്ങൾ കുവൈത്ത് അമീർ പരിശോധിച്ചു
കുവൈത്ത് സിറ്റി : ജി.സി.സി ഉച്ചകോടിക്കായി കുവൈത്ത് തയ്യാറെടുക്കുന്നു. ബയാൻ കൊട്ടാരത്തിലെ അൽ തഹ്‌രിർ ഹാളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്ക് ആഥിത്യം വഹിക്കാൻ കൊട്ടാരം ഒരുങ്ങുകയാണ്. കൊട്ടാരത്തിലെ ഒരുക്കങ്ങൾ കുവൈത്ത് അമീർഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേരിട്ടെത്തി വിലയിരുത്തി. നാളെയും മറ്റന്നാളുമാണ് ഉച്ചകോടി നടക്കുന്നത്.
കുവൈത്ത് കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും അമീറിനെ അനുഗമിച്ചു. അമീരി ദിവാൻ കാര്യങ്ങൾക്കായുളള സഹമന്ത്രി ഷെയ്ഖ് അലി ജാറ അൽ സബാഹും അമീരി ദിവാൻ അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ മേധാവി അബ്ദുൽ അസീസ് സൗദ് ഇഷാഖും അമീറിനെ സ്വീകരിച്ചു.
പ്രഥമ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അൽ സബാഹ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അമീറിനെ അനുഗമിച്ചു.

