വി­ദേ­ശി­കളു­ടെ­ പണമി­ടപാ­ടിന് നി­കു­തി­ : പാർലമെന്റിൽ ഡിസംബർ 4ന് ചർ­ച്ച


കുവൈത്ത് സിറ്റി : വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്റിന്റെ നിയമനിർമ്മാണ സമിതി ഡിസംബർ 4ന്  ചർച്ചചെയ്യും. പാർലമെന്ററി നിയമത്തിലുള്ള ഭേദഗതി, വിദ്യാർത്ഥി സംഘടനാ നിയമം എന്നിവയും ചർച്ച ചെയ്യും. ബിദൂനികളുടെ സാമൂഹികാ വകാശങ്ങളാണ് ചർച്ചയ്ക്ക് വരുന്ന മറ്റൊരു വിഷയം.

വിദേശികളുടെ പണമിടപാ ടിന് നികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ എം‌.പിമാർക്കിട യിൽ ഭിന്നാഭിപ്രായമുണ്ട്. നിയമാനുസൃതമായി നികുതി സംവിധാനം വേണമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. എ ണ്ണയിതര നികുതിയിനത്തിൽ പ്രതിവർഷം 15 ദശലക്ഷം ഡോളർ വരുമാനമുണ്ടാകുമെന്നും അവർ പറയുന്നു.

എണ്ണ വിലയിടിവ് നിമിത്തമുള്ള സാന്പത്തിക ഇടിവ് നികത്താൻ അത് പോരെങ്കിലും പണം ലഭിക്കുന്നത് ഉചിതമാണെന്നും നികുതിയെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടു ന്നുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed