ട്രാസ്ക് ഫഹാഹീൽ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : തൃശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക് ) ഫഹാഹീൽ ഏരിയയുടെ വാർഷിക പൊതുയോഗം ഇന്നലെ വൈകീട്ട് 6:30 ന് മംഗഫ് ഷിറിമിബി റെസ്റ്റോറന്റന്റെ സമീപത്തുള്ള ഹാളിൽ നടന്നു. ഏരിയ കൺവീനർ ശ്രീ ശശാങ്കൻ അദ്ധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി ശ്രീ ബിവിൻ തോമസ് സ്വാഗതം പറഞ്ഞു അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജീവ്സ് എരിഞ്ചേരി ഏരിയ അംഗങ്ങളുടെ പ്രവർത്തനത്തെ പ്രകീർത്തിച് സംസാരിച്ചു. തുടർന്ന് അസോസിയേഷൻ സെക്രട്ടറി സിജോ സണ്ണി റിപ്പോർട്ടിന്റെ ചുരുക്ക രൂപവും ട്രെഷററെർ ആന്റോ ചിറയത്,ഏരിയ ട്രെഷററെർ നിപുൻ എന്നിവർ അസോസിയേഷന്റെ സാമ്പത്തിക കണക്കും അവതരിപ്പിച്ചു.തുടർന്ന് അംഗങ്ങളുടെ അനുമതിയോടെ റിപോർട്ടുകൾ പാസ്സാക്കി. അസോസിയേഷൻ വനിതാ ജനറൽ കൺവീനർ ശ്രീമതി ശാന്തി വേണുഗോപാൽ, കളിക്കളം കൺവീനർ കുമാരി ജൈന ജീവ്സ് ,ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഏരിയയുടെ ഭാഗത്തും നിന്നുണ്ടായ പ്രവർത്തന വീഴ്ചകൾ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു ,അതിന് അസോസിയേഷൻ പ്രസിഡന്റും ഏരിയ കൺവീനറും മറുപടി പറഞ്ഞു , ഏരിയ എക്സിക്യൂട്ടീവ് ശ്രീ മിഥിൻ നന്ദി പറഞ്ഞു യോഗം പിരിച്ചുവിട്ടു. തുടർന്ന് ഇലൿഷൻ കമ്മീഷണർമാരായ ശ്രീ ബിജു കോരോത് ശ്രീ ജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ 2018 ലെ പ്രവർത്തന വർഷത്തിലേക്കുള്ള വനിതാ വേദി യടക്കമുള്ള സംയുക്തമായുള്ള പ്രവർത്തന സമിതി അംഗങ്ങളെ തെരെഞ്ഞെടുത്തു. ശ്രീ ഷിജു പൗലോസ് ,ശ്രീ ശശാങ്കൻ എന്നിവരെ സെൻട്രൽ സമിതിയിലേക്ക് തെരെഞ്ഞെടുത്തു.ഏരിയ ഭാരവാഹികളെ സമിതി അംഗങ്ങൾ മീറ്റിംഗ് കൂടി പിന്നീട് അറിയിക്കും എന്നറിയിച്ചു.

കല സാംസ്‌ക്കാരികം, സാമൂഹികം , കായികം എന്നീ പ്രവർത്തനങ്ങളെ ഏകോപിച്ചുകൊണ്ട് അസോസിയേഷന്റെ മറ്റു ഏരിയകൾക്ക് മാതൃ പരവും അസ്സൂയാവഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കും എന്ന് പുതിയ പ്രവർത്തന സമിതി അംഗങ്ങൾ അഹാനം ചെയ്തു ...ഫഹാഹീൽ, മംഗഫ്, അബുഹലീഫ, മെഹബുള്ള,ഫിൻതാസ് എന്നീ സ്ഥലങ്ങളിൽ തൃശൂർ നിവാസികളെ നേരിട്ട് കാണുകയും ലേബർ ക്യാംപുകൾ സന്ദർശിച്ചു അസോസിയേഷന്റെ പ്രവർത്തനങ്ങൾ പറഞ്ഞു മനസിലാക്കി ഈ വര്ഷം ആയിരത്തോളം അംഗങ്ങങ്ങളെ ഫഹാഹീൽ ഏരിയയിൽ നിന്ന് മാത്രം കണ്ടെത്താൻ സാധിക്കുമെന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രവർത്തന സമിതി അംഗങ്ങൾ ഒന്നടങ്കം അപിപ്രയപെട്ടു ..വൈകീട്ട് 10 മണിയോടുകൂടി യോഗനടപടികൾ അവസാനിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed