സ്തനാർബുദ ചികിൽസയിൽ വയാഗ്ര ഫലപ്രദമെന്ന് ബഹ്‌റൈൻ ഗവേഷകർ


മനാമ : സ്തനാർബുദ ചികിൽസയിൽ വയാഗ്ര ഫലപ്രദമാണെന്ന് അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റി ഗവേഷകർ കണ്ടെത്തി. ന്യൂസീലൻഡിൽ നിന്നുള്ള ഗവേഷകരുമായി ചേർന്നു കൊണ്ടാണു ബഹ്‌റൈനിൽ പഠനങ്ങൾ നടന്നത്. പരീക്ഷണത്തിന്റെ വിശദാംശങ്ങൾ 'ഡ്രഗ് ടാർഗറ്റ്' എന്ന പ്രസിദ്ധീകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനു നേതൃത്വം നൽകിയത് ഡോ. ഖാലിദ് ഗ്രീഷ് ആണ്. പ്രിൻസസ് അൽ ജോവ്ഹര സെന്റർ ഫോർ മോളിക്യൂലാർ മെഡിസിൻ ആൻഡ് ജനിറ്റിക് ഡിസീസ് അസോഷ്യേറ്റ് പ്രഫസറാണ് ഇദ്ദേഹം. ഡോ. അഹ്മദ് അൽ സാഈ, സാറാ ഖാനി, ഡോ. മൊഈസ് ബക്കിത്, ഗവേഷകരായ മറിയം ഫാത്തിൽ, നിതാ റേച്ചൽ എന്നിവരാണ് ഡോ. ഗ്രീഷിനൊപ്പം പഠനത്തിലുണ്ടായത്. ശരീരപേശികളെ അയവുള്ളതാക്കാനും അതുവഴി രക്തപ്രവാഹം വർധിപ്പിക്കാനുമുള്ള വയാഗ്രയുടെ ശേഷിയാണ് സ്തനാർബുദ ചികിൽസയിൽ പ്രയോജനപ്പെടുത്തുന്നതെന്ന് അദ്ദേഹം വിശദമാക്കി. ഔദ്യോഗിക അനുമതി ലഭിച്ചാൽ ഈ കണ്ടെത്തൽ ക്ലിനിക്കൽ ട്രയലിനു സമർപ്പിക്കുമെന്ന് ഡോ. ഗ്രീഷ് പറഞ്ഞു.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed