ഇന്ധന നികുതിക്കെതിരെ ഉമ്മൻചാണ്ടി
കുവൈറ്റ് : ഇന്ധന നികുതി ലോകത്ത് ഏറ്റവും അധികം ഈടാക്കുന്ന കേരളം വര്‍ധിത വിലയുടെ നികുതി ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോയെന്ന് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുവൈറത്ത് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം കുവൈറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യം ഇന്ത്യയാണെന്നും ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് 4 വര്‍ഷം കൊണ്ട് വര്‍ദ്ധിപ്പിച്ച പെട്രോള്‍ വിലയുടെ അധിക നികുതിയിനത്തില്‍ 619 കോടി രൂപയുടെ നികുതിയിളവാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഈ സര്‍ക്കാരും അതിനു തയ്യാറാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കണക്കുകള്‍ നിരത്തി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരിൽ നിന്നും സോളാര്‍ കേസിനെക്കുറിച്ച് ചോദ്യം ഉയർന്നു. എന്നാല്‍ അത് വകവയ്ക്കാതെ അദ്ദേഹം ഇന്ധന വിലവര്‍ധനവിന്‍റെ കാര്യത്തില്‍ വസ്തുതകള്‍ അവതരിപ്പിച്ചു തീര്‍ത്ത ശേഷമാണ് സോളാര്‍ വിഷയത്തില്‍ മറുപടി പറഞ്ഞത് . 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തിയുടെ കത്തിന്‍റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് . ആ റിപ്പോര്‍ട്ട് സര്‍ക്കാരിന് വിശ്വാസമാണ് . അങ്ങനെയെങ്കില്‍ ഇതേ വ്യക്തി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ മറ്റൊരു പരസ്യ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കണം. ഇന്ത്യാ ടുഡേ വാരികയ്ക്ക് അവര്‍ നല്‍കിയ അഭിമുഖത്തില്‍ യു ഡി എഫ് സര്‍ക്കാരിനെ മറിച്ചിടാന്‍ ഒരു സി പി എം നേതാവിന്‍റെ പേര് പറഞ്ഞു 10 കോടി രൂപ അദ്ദേഹം വാക്ധാനം ചെയ്തതായി അവര്‍ ആരോപിച്ചിരുന്നു . ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


