നവജാ­ത ശി­ശു­ക്കൾ‍­ക്ക് ആധാർ‍ പദ്ധതി­


കോഴിക്കോട് : നവജാത ശിശുക്കൾ‍ക്ക് ആധാർ‍ എന്‍റോൾ‍മെന്റ് നടത്തുന്ന പദ്ധതി കോഴിക്കോട്-കാസർ‍ഗോഡ് ജില്ലയിലും‍ തുടക്കമായി. അക്ഷയ 15−ാം വാർ‍ഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കൾ‍ക്കായി നടത്തിയ എന്‍റോൾ‍മെന്റ് ക്യാന്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ‍ എ. പ്രദീപ് കുമാർ‍ എം.എൽ‍.എ നിർവ്‍വഹിച്ചു. ഗവ. ബീച്ച് ആശുപത്രിയിലെ 13 നവജാത ശിശുക്കളുടെ ആധാർ‍ എന്‍റോൾ‍മെന്റ് നടത്തി. അക്ഷയ കോ-−ഓർ‍ഡിനേറ്റർ‍ പി.എസ് അഷിത, ഗവ. ജനറൽ‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ‍ ഫാറൂഖ്, എ.ഡിഎം.ടി ജനിൽ‍കുമാർ‍, കൗൺ‍സിലർ‍മാർ തുടങ്ങിയവർ‍ സംസാരിച്ചു.

കാസർ‍ഗോഡ് ജില്ലയിലെ നവജാത ശിശുക്കളിൽ‍ ആദ്യ ആധാർ‍ എന്റോൾ‍മെന്റിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ‍ കെ. ജീവൻ‍ ബാബു, കുഞ്ഞിന്റെ ഫോട്ടോഎടുത്ത് നിർ‍വ്വഹിച്ചു. ചൈൽ‍ഡ് എന്റോൾ‍മെന്റ് ടാബിലൂടെയാണ് കളക്ടർ‍ ഫോട്ടോ എടുത്തത്. കുഞ്ഞിന്റെ അമ്മയുടെ വിരലടയാളം പതിപ്പിച്ച് മറ്റു വിവരങ്ങളും ചേർ‍ത്തു. സംസ്ഥാന ഐ.ടി മിഷന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. 

കാസർ‍ഗോഡ് ജനറൽ‍ ആസ്പത്രിയിൽ‍ നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ‍ 19 കുഞ്ഞുങ്ങളുടെ ഫോട്ടോ എടുത്ത് ആധാറിൽ‍ എന്റോൾ‍ ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും നവജാതശിശുക്കളെ ആധാറിൽ‍ ചേർ‍ക്കുന്നതിന്റെ പ്രവർ‍ത്തനങ്ങൾ‍ക്ക് തുടക്കമാകുമെന്ന് കളക്ടർ‍ വ്യക്തമാക്കി. ജില്ലാ, ജനറൽ‍ ആസ്പത്രികളിൽ‍ ആഴ്ചയിൽ‍ ഒരുദിവസം ഇത്തരത്തിൽ‍ എന്റോൾ‍ചെയ്യും. 

കുഞ്ഞുങ്ങൾ‍ക്ക് ആധാർ‍ ലഭിക്കുന്നതോടെ സർ‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾ‍ക്കും ഇവർ‍ അർ‍ഹരാകുമെന്നും കളക്ടർ‍ പറഞ്ഞു. ജനറൽ‍ ആസ്പത്രിയിൽ‍ നടന്ന ചടങ്ങിൽ‍ മെഡിക്കൽ‍ സുപ്രണ്ട് ഡോ. രാജാറാം, ആർ‍.എം.ഒ പ്രിയ തോമസ്, ഡോ. കെ.എം വെങ്കിടഗിരി, അക്ഷയ ജില്ലാ അസി. കോ ഓർ‍ഡിനേറ്റർ‍ സന്തോഷ്‌കുമാർ‍, ഉപ്പള അക്ഷയ സംരംഭകൻ അബ്ദുൾ‍ റസാഖ് മീഞ്ച, ജനറൽ‍ ആസ്പത്രി കിയോസ്‌ക് ഓപ്പറേറ്റർ‍ പി.വി ശ്രീജ എന്നിവർ‍ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed