വോയ്സ് ഓഫ് ആലപ്പി ഉമ്മൽ ഹസ്സം ഏരിയയ്ക്ക് പുതിയ നേതൃത്വം; ജോർജ് മാത്യു പ്രസിഡന്റ്, മോൻസി വർഗീസ് ജനറൽ സെക്രട്ടറി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ 'വോയ്സ് ഓഫ് ആലപ്പി'യുടെ ഉമ്മൽ ഹസ്സം ഏരിയയ്ക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സൽമാനിയ കലവറ പാർട്ടി ഹാളിൽ നടന്ന ഏരിയ സമ്മേളനം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം ഉദ്ഘാടനം ചെയ്തു. ഉമ്മൽ ഹസ്സം ഏരിയ പ്രസിഡന്റ് ജോബിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതവും സംഘടന അസിസ്റ്റന്റ് ട്രഷറർ ടോജി തോമസ് നന്ദിയും രേഖപ്പെടുത്തി. ഏരിയ ട്രഷറർ വിപിൻ പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സമ്മേളനത്തിൽ വെച്ച് 2027-2028 കാലയളവിലേക്കുള്ള ഉമ്മൽ ഹസ്സം ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോർജ് മാത്യു (പ്രസിഡന്റ്), മോൻസി വർഗീസ് (ജനറൽ സെക്രട്ടറി), ശരത് ശശി (ട്രഷറർ), ടോജി തോമസ് (വൈസ് പ്രസിഡന്റ്), പ്രശാന്ത് ഗോപി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജിതിൻ അലക്സാണ്ടർ, അഖിൽ അനിരുദ്ധൻ, ഓമനക്കുട്ടൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഇതോടൊപ്പം, ജോബിൻ മാത്യുവിനെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. സിബിൻ സലീം, ഗിരീഷ് കുമാർ ജി., ജേക്കബ് മാത്യു എന്നിവർ ഉമ്മൽ ഹസ്സം ഏരിയയിൽ നിന്നും സെൻട്രൽ കമ്മിറ്റി അംഗങ്ങളായി തുടരും. ഇലക്ഷൻ കമ്മിറ്റി പ്രതിനിധികളായ ബോണി മുളപ്പാംപള്ളിൽ, ഗിരീഷ് കുമാർ, സന്തോഷ് ബാബു എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ഉമ്മൽ ഹസ്സം, സിത്ര, ജുഫൈർ, മാഹൂസ്, സിഞ്ച് എന്നീ മേഖലകളിലുള്ള ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്ക് ഏരിയ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് 3678 3678 (ജോർജ് മാത്യു), 3644 7550 (മോൻസി വർഗീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

assddsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed