ഫ്രണ്ട്സ് ഓഫ് കേസരി ബഹ്‌റൈൻ അംഗത്വ വിതരണത്തിന് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: ഫ്രണ്ട്സ് ഓഫ് കേസരി ബഹ്‌റൈൻ ചാപ്റ്ററിന്റെ അംഗത്വ വിതരണത്തിന് ഔദ്യോഗിക തുടക്കമായി. പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, സംഘടനയിലെ മുതിർന്ന അംഗം ഉദയകുമാർ നായർക്ക് അംഗത്വം നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് സതീശൻ നായർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി പ്രസന്നൻ ചെറുവത്തൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് രാധാകൃഷ്ണൻ നായർ നന്ദിയും രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വനി സതീഷ്, ജിന്നി പ്രസന്നൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫ്രണ്ട്സ് ഓഫ് കേസരിയിൽ അംഗത്വമെടുക്കാൻ താല്പര്യമുള്ളവർക്ക് 3569 8384, 3908 7184, 3400 1698, 3884 7679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

asasssas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed