ബി.എം.ബി.എഫ് ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ സീസൺ 12 വളണ്ടിയർമാരെയും സ്പോൺസർമാരെയും ആദരിച്ചു
ശാരിക
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ (BMBF) 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഹെൽപ്പ് ആൻഡ് ഡ്രിങ്ക്' (Help & Drink) 12-ാം സീസണിൽ സജീവമായി പ്രവർത്തിച്ച വളണ്ടിയർമാരെയും സ്പോൺസർമാരെയും ആദരിച്ചു. ഉമ്മുൽ ഹസ്സം കിംസ്ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എം.ബി.എഫ് ചെയർമാൻ ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ സോമൻ ബേബി, ഡെയ്ലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്റൈൻ, ഫോർ പി എം ന്യൂസ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, സാമൂഹ്യ പ്രവർത്തകനും മുൻ പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ, ഗൾഫ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് നജീബ് കടലായി, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ബിജു ജോർജ്, ചന്ദ്രപ്രകാശ് ഇടമന, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, കാത്തു സച്ചിൻദേവ്, കെ.എം.സി.സി ഭാരവാഹി ഒ.കെ. കാസിം, അൽ റാഷിദ് പൂൾ ഗ്രൂപ്പ് ചെയർമാനും ബി.എം.ബി.എഫ് രക്ഷാധികാരിയുമായ അനീഷ് കെ.വി., പ്രോഗ്രാം കോർഡിനേറ്റർ പി.കെ. വേണുഗോപാൽ, യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ ഹംസ, സെക്രട്ടറി റാഷിദ് കണ്ണങ്കോട്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സേവനസന്നദ്ധതയോടെ പ്രവർത്തിച്ച വളണ്ടിയർമാർക്കും പരിപാടിയുമായി സഹകരിച്ച സ്പോൺസർമാർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കിംസ്ഹെൽത്തിന്റെ സഹകരണത്തോടെ ബി.എം.ബി.എഫ് അംഗങ്ങൾ അവതരിപ്പിച്ച നൃത്തവും ഗാനമേളയും ഉൾപ്പെടെയുള്ള കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന്, ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും യുവ ഡയറ്റീഷ്യൻ ദിൽന ഷെറിൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഹെൽപ്പ് ആൻഡ് ഡ്രിങ്ക് കൺവീനർ കാസിം പാടത്തകായിൽ നന്ദി രേഖപ്പെടുത്തി. മണിക്കുട്ടൻ, സലീം നമ്പ്ര, മൂസകുട്ടി ഹാജി, മൊയ്തീൻ പയ്യോളി, അജീഷ് കെ.വി., നജീബ് കണ്ണൂർ, ഖൈസ് അഴീക്കോട്, രഞ്ജിത്ത് കൂത്തുപറമ്പ്, അൻവർ നിലമ്പൂർ, നാദിർ ബഷീർ, സാജിദ് കരുളായി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ബി.എം.ബി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.
deadsads
adsdsaads
cdcdczx
dfsdsdsfds
dcdds


