ബഹ്‌റൈനിൽ ജാഗ്രതാ നിർദ്ദേശം; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ഇന്ന് രാവിലെ ബഹ്റൈനിലേയ്ക്ക് ഉണ്ടായ ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വദേശികളും പ്രവാസികളും പരിഭ്രാന്തരാകാതെ സംയമനം പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇറാന്റെ ആക്രമണത്തെ ബഹ്റൈൻ വ്യോമസേന പ്രതിരോധിക്കുന്നുണ്ടെന്നും അറിയിച്ച ആഭ്യന്തര മന്ത്രാലയം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും, കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വാർത്താ മാധ്യമങ്ങളെയും സർക്കാർ അറിയിപ്പുകളെയും മാത്രം പിന്തുടരണമെന്നും വ്യക്തമാക്കി.
dcdsds


