ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലേക്ക്
ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിന്. നാലു ദിവസത്തെ സന്ദർശനത്തിനായാണ് നെതന്യാഹു ജനുവരിയിൽ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് ആറു മാസത്തിനുള്ളിലാണ് നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നത്. ജനുവരി 14ന് അഹമ്മദാബാദിലെത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനെ മോഡി സ്വീകരിക്കും.
1992ൽ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദർശിക്കുന്ന രണ്ടാം ഇസ്രയോൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003ൽ അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാരണ്‍ ഇന്ത്യ സന്ദർശിച്ചിരുന്നു.


