മോഡിയുടെ 'നേട്ടങ്ങൾ' രാജ്യത്തിന്‌ കോട്ടങ്ങളായി: ഉമ്മന്‍ചാണ്ടി


കുവൈറ്റ് : നരേന്ദ്രമോഡി സര്‍ക്കാര്‍ അവകാശപെട്ട വലിയ നേട്ടങ്ങളൊക്കെ രാജ്യത്തിന്‌ വലിയ കോട്ടങ്ങളായി മാറിയെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാന്‍ മോഡി സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയപ്പോള്‍ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളോട് 55 ദിവസത്തെ സാവകാശമാണ് മോഡി തേടിയത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു രാജ്യത്ത് സാമ്പത്തിക മാന്ദ്യമാണെന്ന്.

ജനങ്ങള്‍ക്ക് ആകെ അസൗകര്യമായി മാറിയ ഒന്നായിരുന്നു, ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന് പറഞ്ഞു നടപ്പിലാക്കിയ ജി എസ് ടി. ലോകത്ത് മുഴുവന്‍ ക്രൂഡ് ഓയില്‍ വില കുറച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് പകരം സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടി. അങ്ങനെ ലോകത്ത് ഏറ്റവും അധികം പെട്രോള്‍ - ഡീസല്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി . മോഡി സര്‍ക്കാരില്‍ ജനത്തിന്‍റെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ന്നു . ഇന്നിപ്പോള്‍ രാജ്യത്തിന്‍റെ താല്‍പര്യവും പ്രതീക്ഷയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമാണ്‌. രമേശ്‌ ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യു ഡി എഫിന്‍റെ ആശയമായിരുന്നു. എന്നാല്‍ യാത്ര തുടങ്ങിക്കഴിഞ്ഞപ്പോള്‍ ആ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തതാണ് കാണാന്‍ കഴിയുന്നത് - അദ്ദേഹം പറഞ്ഞു . ഓ ഐ സി സി പുരസ്കാര സന്ധ്യ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed