കാറുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം ആറ് പേർക്ക് പരിക്ക്
പരിയാരം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മാങ്ങാട് എഞ്ചിനീയറിംഗ് കോേളജ് വിദ്യാർത്ഥികളായ വൈറ്റിലയിലെ
വിഷ്ണു (19), നടക്കാവ് അനൂപ് (20), ഡ്രൈവർ കൂടാളി ശശി (51), അദ്ധ്യാപകനായ ഇരിട്ടി പുന്നാട് ശങ്കരൻ (46), മാട്ടൂൽ സ്വദേശികളായ മുത്തിലത്ത് മുഫാരൂസ് (23), ഇട്ടോൽ ആത്തിഫ് (22) എന്നിവർക്കാണ് പരിക്കേറ്റത്.
പറശിനിക്കടവ് കോൾമൊട്ടയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ കാറിന്റെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഒഴുകിയതിനാൽ അഗ്നിശമന വിഭാഗം എത്തി വെള്ളം ചീറ്റി കഴുകി. രണ്ട് ദിവസം മുന്പ് ഇവിടെ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു.


