ഉമ്മന്‍ചാണ്ടിയ്ക്ക് ഫര്‍വാനിയ ഗവര്‍ണറേറ്റിൽ ഊഷ്മള സ്വീകരണം


കുവൈറ്റ് : കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഫര്‍വാനിയ ഗവര്‍ണറേറ്റിൽ ഊഷ്മള സ്വീകരണം. കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയതാണ് അദ്ദേഹം. ഗവര്‍ണർ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ സബാഹിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഉമ്മന്‍ചാണ്ടി സ്വകാര്യ സന്ദര്‍ശനം നടത്തിയ ഉമ്മന്‍ചാണ്ടിയെയും ഭാര്യ മറിയാമ്മ ഉമ്മനെയും ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ സബാഹ് സ്വാഗതം ചെയ്തു. കേരളത്തിലെ നേതാക്കള്‍ പതിവായി കുവൈത്ത് സന്ദര്‍ശനം നടത്താറുണ്ടെങ്കിലും അധികാരത്തിലില്ലാത്ത ഒരു മുന്‍ ഭരണാധികാരിയെ കുവൈറ്റ് ഭരണാധികാരികള്‍ സ്വീകരിക്കുക പതിവില്ല, അത് ഉമ്മന്‍ചാണ്ടിയ്ക്കുള്ള വ്യക്തിപരമായ അംഗീകാരം കൂടിയാണ്.

എ ഐ സി സി വക്താവ് കുശ്ബുവും ഒഐസിസി ഭാരവാഹികളും ഗവര്‍ണറേറ്റിലെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയിൽ കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ച് സംസാരിച്ചു. കുവൈറ്റിലെ പ്രവാസി സമൂഹത്തോട് ഗവര്‍ണർ കാണിക്കുന്ന സൗഹൃദത്തിനു ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed