അബുദാബി പോലീസ് അറുപതിന്റെ നിറവിൽ
ദുബൈ : അബുദാബി പോലീസിന്റെ അറുപതാം വാർഷികാഘോഷം വിപുലമായി ആഘോഷിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ പോലീസ് കോളേജിൽ നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൻ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
1957ൽ സ്ഥാപിതമായതു തൊട്ട് യു.എ.ഇ ജനതയുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പോലീസ് എന്നും മുന്നിൽത്തന്നെയുണ്ടെന്നും മികച്ച പരിശീലനങ്ങളിലൂടെയും നൂതന സാങ്കേതികതയിലൂന്നിയ പ്രവർത്തനങ്ങളിലൂടെയും ഇന്ന് ലോക പോലീസ് നിരയിൽ ഒന്നാമതാണ് അബുദാബി പോലീസെന്നും ചടങ്ങിൽ അബുദാബി പോലീസ് ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പറഞ്ഞു.


