ഭൂകന്പം ജല-വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് അധികൃതർ
കുവൈത്ത് സിറ്റി : ഭൂചലനം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ. ജല-വൈദ്യുതി മന്ത്രാലയത്തിനു കീഴിലെ മുഴുവൻ സംവിധാനങ്ങളും സാധാരണ നിലയിലാണെന്ന് അണ്ടർ സെക്രട്ടറി മുഹമ്മദ് ബുഷാഹരി അറിയിച്ചു.
ഒരിടത്തും കേടുപാടുകൾ ഇല്ല. ജലവിതരണവും വൈദ്യുതി വിതരണവും പതിവുപോലെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സംവിധാനങ്ങൾക്ക് കേടുപാടുകൾ ഒന്നുമില്ലെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽ മുഹ്സിൻ അൽ അനേസി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സംവിധാനങ്ങളും സുരക്ഷിതമാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഹൈത്തം അൽ അതാരി പറഞ്ഞു.


