വൻ­കി­ട കന്പനി­കളു­ടെ­ വ്യാ­ജ ഉൽ­പ്പന്നങ്ങളു­മാ­യി­ ചൈ­നീസ് സംഘം പി­ടി­യിൽ


അജ്‌മാൻ : വൻകിട കന്പനികളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച  പതിനൊന്ന അംഗ ചൈനീസ് സംഘത്തെ അജ്‌മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു പുരുഷന്മാരും നാല് സ്ത്രീകളുമാണ് പിടിയിലായത്. അജ്മാനിലെ അൽ നഈമിയ മേഖലയിൽ ഒരു വില്ല തരപ്പെടുത്തിയാണ് പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 

വാനിറ്റി ബാഗുകൾ, വാച്ചു, ഷൂ, ആഭരണങ്ങൾ തുടങ്ങി മൂന്നു കോടി ദിർഹമിന്റെ ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.  

ഒരു പ്രമുഖ കന്പനിയുടെ പ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തിയതെന്ന് നഈമിയ പോലീസ് േസ്റ്റഷൻ ഡയറക്ടർ അറിയിച്ചു. ഡയർ, ആപ്പിൾ, സാംസങ്, ടിഫാനി, എം.സി.എം അഡിഡാസ്, നൈക്ക്, പുമ, ഫെൻഡി, വെർസ, ചി, ചാനൽ, ബർബറി, ഹോമുസ്, പ്രാ‍‍ഡ, പോളോ തുടങ്ങിയ കന്പനികളുടെ 85413 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തവയിലുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed