ഖത്തർ അമീ­റും മൊ­റോ­ക്കോ­ രാ­ജാ­വും കൂ­ടി­ക്കാ­ഴ്ച നടത്തി­


ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും കൂടിക്കാഴ്ച നടത്തി. മൊറോക്കോ രാജാവിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് ഇരുവരും പറഞ്ഞു. പരസ്പര സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങൾ തുറക്കാൻ സന്ദർശനം സഹായി ക്കുമെന്ന പ്രതീക്ഷയും അമീർ പങ്കുവച്ചു. 

പരസ്പര സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ, അറബ്, രാജ്യാന്തര മേഖലകളിലെ സംഭവവികാസങ്ങളും പ്രതിനിധി സംഘങ്ങൾ ചർച്ച ചെയ്തു. ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയും മന്ത്രിമാരും ചർച്ചകളിൽ പങ്കെടുത്തു.

മൊറോക്കൻ സംഘത്തെ പ്രതിനിധീകരിച്ചു മൗലെ ഇസ്മായിൽ രാജകുമാരൻ, രാജാവിന്റെ ഉപദേഷ്ടാവ് ഫൗദ് ആലി അൽ ഹിമ്മ, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി നാസർ ബൗറിറ്റ തുടങ്ങിയവർ പങ്കെടുത്തു. അമീരി ദിവാനിൽ മൊറോക്കൻ രാജാവിന് ഔദ്യോഗിക സ്വീകരണം നൽകി. ഹമദ് രാജ്യാന്തര വിമാനത്താ വളത്തിൽ നേരിട്ടെത്തിയാണ് അമീർ സ്വീകരിച്ചത്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed