കൊ­ല്ലം ജി­ല്ലാ­ പ്രവാ­സി­ സമാ­ജം അബു­ഹലീ­ഫ-മെ­ഹബു­ള്ള യു­ണി­റ്റ് ഉദ്ഘാ­ടനം ചെ­യ്തു­


കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ പ്രാവാസി സമാജം, കുവൈത്ത് പ്രവർത്തനം വിപുലമാക്കുന്നതിന്‍റെ ഭാഗമായി അബുഹലീഫ −മെഹബുള്ള  മേഖലകൾ കേന്ദ്രികരിച്ച് പുതിയ യുണിറ്റ് അബുഹലീഫ ‘’കലാ സെന്‍ററിൽ‍’’ സലിം രാജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ‍വെച്ച്‌ സമാജം രക്ഷാധികാരി അഡ്വ.തോമസ്‌ പണിക്കർ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അലക്സ് മാത്യു സംഘടനയുടെപ്രവർത്തനങ്ങൾ സദസ്സിനുപരിചയപ്പെടുത്തി, കേന്ദ്രകമ്മിറ്റി അംഗം ജോസ് കുട്ടി കുഞ്ഞപ്പൻ, ആക്ടിംഗ് ട്രഷറർ തന്പി ലൂക്കോസ്, കലാ വിഭാഗം സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ബിനിൽ‍, മങ്കഫ് യുണിറ്റ് കൺ‍വീനർ‍ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.

സംഘടന സെക്രട്ടറി അൻസാർ കുളത്തുപ്പുഴ സ്വാഗതവും പുതിയ കൺ‍വീനർ മനീഷ് നായർ നന്ദിയും പറഞ്ഞു. സമാജത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ താൽപ്പര്യമുള്ള  അബുഹലീഫ, മെഹബുള്ള  മേഖലയിലുള്ള  മുഴുവൻ കൊല്ലം ജില്ലാ നിവാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് 50904236−, 97840957−, 55762238−, 97582834, −50322900−, 66504992− എന്നി നന്പരുകളിൽ‍ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed