പൗ­രന്മാ­രു­ടെ­ വി­ദേ­ശ നി­ക്ഷേപത്തിന് നി­കു­തി­ ചു­മത്താൻ സൗ­ദി­ സർ­ക്കാർ ആലോ­ചി­ക്കു­ന്നു­


ദമാം :  പൗരന്‍മാരുെട വിദേശ നിക്ഷേപങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് നിർദ്ദേശം. ശൂറ കൗൺസിൽ ധനകാര്യസമിതി ഉപാധ്യക്ഷൻ ഫഹദ് ബിൻ‍ ജുംഅ ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. 20 ശതമാനം നികുതി ഏർപ്പെടുത്തണമെന്നാണ് ആവശ്യം. സ്വദേശികൾ വിദേശരാജ്യങ്ങളിൽ നടത്തിയിട്ടുള്ള നിക്ഷേപത്തിന് നികുതി ഏർപ്പെടുത്തുന്നതോടെ പൊതുഖജനാവിലേക്ക് ബില്യൺ കണക്കിന് റിയാൽ വരുമാനംലഭിക്കും. മാത്രമല്ല സൗദിയുടെ മൂലധന നിക്ഷേപം വിദേശങ്ങളിലേക്ക് ഒഴുകുന്നത് തടയാൻ കഴിയുമെന്നും ഫഹദ് ബിൻ ജുംഅ പറഞ്ഞു. 

സൗദി അറേബ്യയിൽ വിദേശികളുടെ നിക്ഷേപങ്ങൾക്ക് നികുതി ബാധകമാണ്. ഇതു പോലെ വിദേശങ്ങളിൽ നിക്ഷേപംനടത്തുന്ന സൗദി പൗരന്‍മാരിൽനിന്നു നികുതി ഈടാക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ 12 വർഷത്തിനിടെ സൗദി വ്യവസായികൾ 155 ബില്യൺ റിയാൽ വിദേശങ്ങളിൽ നിക്ഷേപം നടത്തി. അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

മുപ്പത് രാജ്യങ്ങളിൽ 240 സൗദി കന്പനികൾ 526 പദ്ധതികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. വിദേശങ്ങളിലെ നിക്ഷേപം സൗദി സന്പദ്്വ്യവസ്ഥയ്ക്ക് നഷ്ടമാണ്. വിദേശ നിക്ഷേപം വഴി നികുതി വെട്ടിപ്പ് തടയുന്നതിന് മറ്റു രാജ്യങ്ങളുമായി കരാർ ഒപ്പുവയ്ക്കണം.  

ചൈന, തുർക്കി, യു.എ.ഇ., ജോർദ്ദാൻ‍, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ‍, അമേരിക്ക എന്നീ രാജ്യങ്ങളിൽ സൗദി സംരംഭകർ നിക്ഷേപംനടത്തിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed