കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം; തെരച്ചിയിൽ തുടരുന്നു


ഷീബ വിജയൻ

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നാടിനെ നടുക്കിയ ദാരുണമായ ഒരു അപകടം നടന്നിരിക്കുകയാണ്. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. സ്കൂളിലേക്ക് പോകാനായി മുക്കോളി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞത്. അപകടത്തിൽ അഞ്ചിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പ്രായമായവരും കുട്ടികളും ഉൾപ്പെടെ ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ലോറിയിലെ മണ്ണിനു പുറമെ സമീപത്തെ മതിലിന്റെ ഭാഗങ്ങളും കെട്ടിടാവശിഷ്ടങ്ങളും പാറക്കഷണങ്ങളും ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് വീണു. അപകടം നടന്നയുടൻ തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ടിപ്പറിനടിയിലെ മണ്ണുമാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നു വഴികൾ ചേരുന്ന ജംഗ്ഷനിലെ ഇറക്കത്തിൽ വെച്ച് വേഗത്തിലെത്തിയ ലോറി വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

article-image

szdssadasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed