പിണറായിയുടെ ആരോപണം രേഖകളിൽ കാണരുതെന്ന് സതീശൻ; പരിശോധിക്കാമെന്ന് സ്പീക്കർ


ഷീബ വിജയൻ

തിരുവനന്തപുരം: മദ്യനികുതിയിളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ബെക്കാർഡി അഴിമതി ആരോപണം ചട്ടവിരുദ്ധമാണെന്നും മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ആവശ്യമായ പരിശോധന നടത്താമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയ്ക്ക് ഉറപ്പുനൽകി. നോട്ടീസിൽ ഒരിടത്തും പരാമർശിക്കാത്ത വിഷയം സഭയിൽ ഉന്നയിച്ചത് ചട്ടവിരുദ്ധമാണെന്നും അതിനാൽ ഇത് സഭാ രേഖകളിൽ നിന്ന് പൂർണമായി നീക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോഴാണ് പരിശോധിക്കാമെന്ന് സ്പീക്കർ മറുപടി നൽകിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ പറഞ്ഞത്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണം.

article-image

adswasasdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed