കു­വൈ­ത്ത് എയർ­വെ­യ്സ് വി­കസന പദ്ധതി­കൾ ഈ വർ­ഷം പൂ­ർ­ത്തി­യാ­കും


കുവൈത്ത് സിറ്റി : ഈ വർഷം തന്നെ കുവൈത്ത് എയർവെയ്സിലെ വികസന പദ്ധതികൾ പൂർത്തിയാകുമെന്ന് സാമൂഹിക−തൊഴിൽ, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. ദേശീയ വിമാന കന്പനിയായ കുവൈത്ത് എയർവെയ്സിലെ വികസന പ്രവർത്തനങ്ങൾ കന്പനിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന വിധത്തിലായിയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു 

കുവൈത്ത് എയർവെയ്സ് ഈയിടെ പുതിയ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. മത്സരം കാര്യക്ഷമമാക്കുന്നതിന് കുവൈത്ത് എയർവെയ്സിനെ പുതിയ സാഹചര്യം പര്യാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ വിവിധ നിയമങ്ങൾ പാസാക്കാനിരിക്കെ വിദേശ തൊഴിൽ ശേഷി നിയമം സമഗ്രമായി പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed